ഹോം › ലോകം

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും

By MJ Desk · 07 Jan 2025, 05:02 PM

ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത അടക്കം അഞ്ച് നേതാക്കളുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നത്. കനേഡിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിത കൂടിയാണ് തമിഴ്‌നാട് വംശജയായ അനിത ആനന്ദ്(57) നിലവിൽ ഗതാഗതം, ആഭ്യന്തരം, വ്യാപാര വകുപ്പ് മന്ത്രിയാണ്. നേരത്തെ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു. 2019ലാണ് അനിത രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ടൊറാന്റോയിലെ ഒക് വില്ലയിൽ നിന്നുള്ള എംപിയാണ്. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെന്റ് മന്ത്രിയായിരുന്നപ്പോൾ കൊവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു 2021ലാണ് പ്രതിരോധ മന്ത്രിയായത്. യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുക്രൈന് കാനഡയുടെ പിന്തുണ ഉറപ്പാക്കി. കനേഡിയൻ ആംഡ് ഫോഴ്‌സിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചു. ഡിസംബറിൽ ഗതാഗത മന്ത്രിയായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#anitha anand

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›