ഹോം › ലോകം

നവ വധുവിനെ കൊന്ന് നാടുവിട്ട് ഇന്ത്യക്കാരനായ ഭര്‍ത്താവ്; വലവിരിച്ച് ഇന്റര്‍പോള്‍

By MJ News Desk · 18 Nov 2024, 08:14 PM

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. 24 കാരിയായ ഹര്‍ഷിത ബ്രെല്ലയാണ് കൊല്ലപ്പെട്ടതെന്ന് നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കിഴക്കന്‍ ലണ്ടനില്‍ ഉപേക്ഷിച്ച കാറിന്റെ ബൂട്ടിലാണ് ഹര്‍ഷിത ബ്രെല്ലയുടെ മൃതദേഹം കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് പങ്കജ് ലാംബക്കായി ഇന്റര്‍പോളിന്റെ സഹായത്തില്‍ രാജ്യത്തിന് അകത്തും പുറത്തും പരിശോധന നടത്തുകയാണ് പോലീസ്. ഇന്ത്യക്കാരനായ ഇയാള്‍ ഡല്‍ഹിയിയിലെത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതിനിടെ, ലണ്ടനില്‍വെച്ച് തന്നെ യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും രണ്ട് മാസമുമ്പ് ഇതുമായി ബന്ധപ്പെട്ട കേസ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bride#indian lady#killed

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›