{"vars":{"id": "89527:4990"}}

ടൊറന്റോ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
 

 

കാനഡയിൽ ടൊറന്റോ സർവകലാശാല സ്‌കാർബറോ കാമ്പസിന് സമീപമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഡോക്ടറൽ വിദ്യാർഥി ശിവങ്ക് അവസ്തിയാണ്(20) കൊല്ലപ്പെട്ടത്. 

ശിവങ്കിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചെന്നും പോലീസ് അറിയിച്ചു. പോലീസ് എത്തും മുമ്പേ പ്രതികൾ ഓടിരക്ഷപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. 

ശിവങ്കിന്റെ കൊലപാതകത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക അധികാരികളുമായി ചേർന്ന് എല്ലാ സഹായവും നൽകുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു