{"vars":{"id": "89527:4990"}}

ഇന്ത്യ-പാക് സംഘർഷം: താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്ന് ട്രംപ്
 

 

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ ഭരണത്തിലെ ആദ്യ പത്ത് മാസത്തിനുള്ളിൽ 8 യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവ യുദ്ധം നടക്കുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാക് പ്രധാനമന്ത്രിയടക്കം 35 മില്യൺ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്‌പോൺസർ ആണ് ഇറാനെന്നും ട്രംപ് ആരോപിച്ചു

ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ച ശേഷം 32,000 പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സേനയെ അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്.