വിട്ടുകൊടുക്കാതെ ഇറാൻ; ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം

ഇറാഖിൽ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിനടുത്താണ് ആക്രമണം നടന്നത് അമേരിക്കൻ എംബസി സ്ഥിതി
 

ഇറാഖിൽ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ എംബസി മേഖലയിലാണ് റോക്കറ്റാക്രമണമുണ്ടായത്. അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിനടുത്താണ് ആക്രമണം നടന്നത്

അമേരിക്കൻ എംബസി സ്ഥിതി ചെയ്യുന്നതിന് 100 മീറ്റർ സമീപത്താണ് റോക്കറ്റുകൾ വന്നു പതിച്ചത്. അർധരാത്രിയോടെയായിരുന്നു സംഭവം. തുടർച്ചയായി രണ്ട് വലിയ സ്‌ഫോടന ശബ്ദങ്ങൾ മേഖലയിൽ നിന്ന് കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു

രണ്ട് കത്യൂഷ റോക്കറ്റുകളാണ് ബാഗ്ദാദിലെ ഗ്രീൻ സോണിൽ പതിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് അമേരിക്കയെ ലക്ഷ്യം വെച്ച് ഇറാഖിലേക്ക് ഇറാൻ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു

ഇറാഖിൽ മറ്റേതൊരു ഇടത്തേക്കാളും സുരക്ഷിതമെന്ന് കരുതുന്നയിടമാണ് ഗ്രീൻ സോൺ. ഇവിടെ നടന്ന റോക്കറ്റാക്രണം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.