ഇസ്രായേലിൽ ക്ലസ്റ്റർ ബോംബ് ആക്രമണവുമായി ഇറാൻ; വ്യാപക നാശനഷ്ടം
ഇറാൻ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ആക്രമണത്തിൽ രാജ്യത്ത് കനത്ത നാശനഷ്ടം സംഭവിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിലോമീറ്ററുകളോളം വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാൻ സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ
ഈ മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും 2.5 കിലോഗ്രാം സ്‌ഫോടക വസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയുമാണ് ചെയ്യുക. 2025 ജൂണിൽ നടന്ന യുദ്ധത്തിലും ഇസ്രായേലിന് നേർക്ക് ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചിരുന്നു
യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിന് നേർക്ക് ക്ലസ്റ്റർ ബോംബാക്രമണം നടത്തിയിരുന്നു. ക്ലസ്റ്റർ ബോംബുകളുടെ കടന്നുവരവ് നിലവിലെ സംഘർഷത്തിന്റെ ഗതി രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഇറാന് ക്ലസ്റ്റർ ബോംബ് ചൈനയിൽ നിന്നാണോ ലഭിച്ചതെന്നതടക്കമുള്ള സംശയവും ഇസ്രായേലിനുണ്ട്.