ഹോം › ലോകം

ഇറാൻ തെറ്റ് ചെയ്തു, ഇതിന് വലിയ വില കൊടുക്കേണ്ടി വരും: ബെഞ്ചമിൻ നെതന്യാഹു

By MJ Desk · 02 Oct 2024, 08:37 AM

ഇസ്രായേലിനെതിരായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും നെതന്യാഹു പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ ദൃഡനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസ്സിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു അമേരിക്ക ഇസ്രായേലിനെ പൂർണമായി പിന്തുണക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇസ്രായേൽ എങ്ങനെ പ്രതികരിക്കണമെന്ന ചോദ്യത്തിന് ഇപ്പോൾ സജീവമായ ചർച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു. ഇത് ഇസ്രായേലിനുള്ള ശക്തമായ പ്രതികരണമാണെന്നായിരുന്നു ആക്രമണത്തിന് ശേഷം ഇറാന്റെ പ്രതികരിച്ചത്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര പ്രവർത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#benchamin netanyahu

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻതൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം
പൂർണ്ണ പേജ് കാണുക ›