{"vars":{"id": "89527:4990"}}

ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ വിതറിയതായി റിപ്പോർട്ട്; ആശങ്കയിൽ ലോകരാജ്യങ്ങൾ

 

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ (Sea Mines) സ്ഥാപിച്ചതായി റിപ്പോർട്ട്. മേഖലയിൽ ഇസ്രായേലുമായും അമേരിക്കയുമായും നിലനിൽക്കുന്ന കടുത്ത യുദ്ധസാഹചര്യത്തിനിടെയാണ് ഇറാന്റെ ഈ നീക്കം. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനും ശത്രുരാജ്യങ്ങളുടെ നാവികസേനയെ പ്രതിരോധിക്കാനുമാണ് ഇറാൻ മൈനുകൾ വിന്യസിച്ചതെന്ന് കരുതപ്പെടുന്നു.

​ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഇറാന്റെ ഈ നീക്കം രാജ്യാന്തര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് അമേരിക്കൻ നാവികസേനയും സഖ്യകക്ഷികളും. അതേസമയം, ലെബനനിലും ഗാസയിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ മേഖലയിൽ ഒരു പൂർണ്ണ യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.