യുഎസിന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ് 18 വെടിവെച്ചിട്ടതായി ഇറാൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ് 18 വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. വിമാനത്തെ ലക്ഷ്യം വെക്കുന്നതും വെടിവെച്ചിടുന്നതിന്റെയും ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടു.
ആകാശത്ത് വെച്ച് വിമാനത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നതും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായാണ് വിവരം. മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റും ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്
അതേസമയം ഇറാന്റെ അവകാശവാദത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. മാർച്ച് 5ന് അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തതായും മാർച്ച് 19ന് എഫ് 35 സ്റ്റെൽത്ത് വിമാനം ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദമെല്ലാം അമേരിക്ക തള്ളുകയായിരുന്നു.