ഇറാനെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ല; പ്രഖ്യാപനവുമായി ട്രംപ്, താത്കാലിക ആശ്വാസം
ഇറാനെതിരായ സൈനിക നടപടികളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസും ഇറാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു
ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചതായി ട്രംപ് അറിയിച്ചു. അതേസമയം ഇറാൻ തീരത്തെയോ ദ്വീപുകളെയോ ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ എല്ലാ ആശയവിനിമ മാർഗങ്ങളും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചതായി നേരത്തെ വാർത്ത വന്നിരുന്നു. കപ്പലുകളിൽ നിന്ന് രണ്ട് മില്യൺ ഡോളർ(ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം.