ഇസ്രായേലിൽ വീണ്ടും ഇറാൻ്റെ മിസൈൽ മഴ; ഹൈഫ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം
Mar 30, 2026, 16:47 IST
ഹൈഫ: ഇസ്രായേലിന് നേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണ പരമ്പരയിൽ വടക്കൻ നഗരമായ ഹൈഫയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് (Bazan Refinery) നേരെ ആക്രമണം. ഇറാനിൽ നിന്നും ലെബനനിലെ ഹിസ്ബുള്ളയിൽ നിന്നും ഒരേസമയം ഉണ്ടായ മിസൈൽ വർഷത്തിലാണ് ശുദ്ധീകരണ ശാലയിൽ തീപിടുത്തമുണ്ടായത്.
തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കറിന് നേരിട്ട് പ്രഹരമേറ്റു. ഇതിനെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ കറുത്ത പുക ഉയരുകയും തീ പടരുകയും ചെയ്തു. എന്നാൽ അപകടകരമായ രാസവസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ പ്ലാൻ്റിന് നേരെ ആക്രമണം ഉണ്ടാകുന്നത്.