ഇറാൻ പരമോന്നത നേതാവ് ഖൊമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്
Jun 16, 2025, 14:58 IST
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിെന്ന വാർത്തക്ക് പിന്നാലെ ഖൊമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മകൻ മൊജ്താബ അടക്കമുള്ള കുടുംബാംഗങ്ങളുമായി ഖമേനി ടെഹ്‌റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് വാർത്ത ഞായറാഴ്ച മഷാദ് നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഖൊമേനി ഇറാനിൽ എവിടെയും സുരക്ഷിതനല്ലെന്ന മുന്നറിയിപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖൊമേനിയെ ഇല്ലാതാക്കാൻ പദ്ധതി ഇട്ടിരുന്നുവെന്നും ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു ഖൊമേനിയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി യുഎസ് പ്രസിഡന്റ് ട്രംപ് ഇടപെട്ട് തടഞ്ഞുവെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഖൊമേനിയെ വധിക്കാൻ അവസരമുണ്ടെന്ന് ഇസ്രായേൽ ട്രംപിന് മുന്നിൽ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളയുകയായിരുന്നു.