ഭരണവിരുദ്ധ പ്രക്ഷോഭം; ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചു

ബഗ്ദാദ്: ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്ന്ന് ഇറാഖി പ്രധാനമന്ത്രി ആദില് അബ്ദുല് മഹ്ദി രാജി വെച്ചു. 40 ദിവസത്തിലേറെയായി തലസ്ഥാനമായ ബഗ്ദാദിലും തെക്കന് ഇറാഖിലും ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭമാണ്.
 

ബഗ്ദാദ്: ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി വെച്ചു. 40 ദിവസത്തിലേറെയായി തലസ്ഥാനമായ ബഗ്ദാദിലും തെക്കന്‍ ഇറാഖിലും ശക്തമായ ഭരണവിരുദ്ധ പ്രക്ഷോഭമാണ്.

വെള്ളിയാഴ് അദ്ദേഹം രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. ശനിയാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചത്. പാര്‍ലമെന്റിലെ വോട്ടെടുപ്പിലൂടെയാണ് രാജി സ്വീകരിക്കുക.