241 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങി

അഫ്ഗാനിസ്ഥാനിൽ 241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടങ്ങി. സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ, ദാര ജില്ലകളിലായി മൂന്ന് ദിവസങ്ങൾക്കിടെയാണ് ഇവർ
 

അഫ്ഗാനിസ്ഥാനിൽ 241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടങ്ങി. സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

നംഗ്രഹാർ പ്രവിശ്യയിലെ അചിൻ, മൊഹ്മൻ, ദാര ജില്ലകളിലായി മൂന്ന് ദിവസങ്ങൾക്കിടെയാണ് ഇവർ കീഴടങ്ങിയത്. ഇതിൽ 107പേർ കുട്ടികളാണ്. 71 പേർ പുരുഷൻമാരും 63 പേർ സ്ത്രീകളുമാണ്

സർക്കാരിന് മുന്നിൽ ഇതുവരെ കീഴടങ്ങിയ ഐ എസ് ഭീകരരുടെ ഏറ്റവും വലിയ ഗ്രൂപ്പാണിത്. സംഭവത്തിൽ ഐഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.