ഹോം › ലോകം

ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ; എട്ട് നില കെട്ടിടത്തിലേക്ക് തൊടുത്തത് നാല് മിസൈലുകൾ

By MJ Desk · 23 Nov 2024, 10:15 AM

ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ. ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് നാല് റോക്കറ്റുകൾ ഇസ്രായേൽ വിക്ഷേപിച്ചത്. നാല് പേർ കൊല്ലപ്പെട്ടതായും 33 പേർക്ക് പരുക്കേറ്റതയും വിവരമുണ്ട്. ഈ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം ബെയ്‌റൂത്തിലെ ബസ്തയിലാണ് സ്‌ഫോടനമുണ്ടായത്. പാർപ്പിട സമുച്ചയായ എട്ട് നില കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടന്നതെന്ന് ലെബനന്റെ ഔദ്യോഗി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച റാസ് അൽ നാബ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന മാധ്യമ വിഭാഗം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel atatck#lebanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›