ഹോം › ലോകം

വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

By MJ Desk · 04 Dec 2024, 10:50 AM

ലെബനനിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും ഇസ്രായേലിന്റെ ആക്രമണം. വ്യോമാക്രമണങ്ങലിൽ 11 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തൽ തുടർച്ചയായി ലംഘിച്ചാണ് ദക്ഷിണ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നത് ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ യുദ്ധാറുതി അല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ചെറിയ നീക്കത്തിന് പോലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി അതേസമയം ഇരുപക്ഷവും ആക്രമണം പൂർണമായും നിർത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ മാനിക്കണമെന്ന് ഇസ്രായേലിനോട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും ആവശ്യപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel atatck#lebanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›