ഹോം › ലോകം

സിറയയിൽ നിരന്തര ആക്രമണവുമായി ഇസ്രായേൽ; പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണെന്ന് നെതന്യാഹു

By MJ Desk · 11 Dec 2024, 10:48 AM

അസദ് ഭരണകൂടത്തിന്റെ തകർച്ചക്ക് പിന്നാലെ സിറിയയിൽ നിരന്തരം ആക്രമണം നടത്തി ഇസ്രായേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരു കൂട്ടം യുദ്ധക്കപ്പലുകൾ ഇസ്രായേൽ തകർത്തു. തിങ്കളാഴ്ച രാത്രി അൽ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 കപ്പുകളും തകർത്തു. തുറമുഖത്തിനും കാര്യമായ നാശനഷ്ടമുണ്ടായി രണ്ട് ദിവസങ്ങളിലായി 480ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിലേക്ക് നടത്തിയത്. സിറിയ വിമതർ പിടിച്ചടക്കിയതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലാൻ കുന്നുകൾ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ഇവിടുത്തെ ബഫർ സോൺ കടന്നും ഇസ്രായേൽ കരസേനയെ വിന്യസിച്ചിട്ടുണ്ട് പശ്ചിമേഷ്യയുടെ മുഖം തങ്ങൾ മാറ്റുകയാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത്. അസദ് ഭരണത്തിന്റെ തകർച്ചയെ പുതിതയും നാടകീയവുമായ അന്ത്യം എന്നും നെതന്യാഹു വിന്യസിച്ചു. ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിർത്തിയിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ല. ഇസ്രായേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളെയും നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel#syria

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›