ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് നിന്നും ബോംബ് കണ്ടെത്തി

പാരീസിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് നിന്നും ബോംബ് കണ്ടെത്തി. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്നതിന് പിന്നാലെയാണ് പാരീസിലും ബോംബ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നടന്ന സ്ഫോടനവുമായി
 

പാരീസിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് നിന്നും ബോംബ് കണ്ടെത്തി. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പാരീസിലും ബോംബ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവൻ ഇറാൻ സ്വദേശികളുടെയും വിവരം ശേഖരിക്കുന്നുണ്ട്. അൽ ഖ്വയ്ദ തീവ്രവാദികൾ ഉപയോഗിച്ചിരുന്ന പിഇടിഎൻ എന്ന സ്‌ഫോടക വസ്തുവാണ് ഡൽഹിയിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒമ്പത് വാട്ടിന്റെ ഒരു ബാറ്ററിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഇസ്രായേൽ അംബാസഡർക്കായി ഒരു കത്ത് കണ്ടുകിട്ടിയിരുന്നു. ഇതിൽ സ്‌ഫോടനം ഒരു ട്രെയിലർ മാത്രമാണെന്നാണ് പരാമർശിക്കുന്നത്.