ഹോം › ലോകം

ലെബനനിൽ വ്യാപക ബോംബാക്രമണം തുടർന്ന് ഇസ്രായേൽ; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

By MJ Desk · 28 Sep 2024, 11:44 AM

ലെബനനിൽ വ്യാപക ബോംബാക്രമണവുമായി ഇസ്രായേൽ. ജനവാസകേന്ദ്രങ്ങളിൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു. നിരവധി കെട്ടിടങ്ങൾ നിലം പൊത്തി. ബെയ്‌റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുകയായിരുന്നു വ്യാപകമായി ബോംബാക്രമണം നടന്ന ദഹിയ നഗരത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ ആകുന്നില്ലെന്നാണ് വിവരം. മരണസംഖ്യ വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 700ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ഹിസ്ബുല്ല കമാൻഡർമാർ, ആയുധ ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ ന്യായീകരണം. എന്നാൽ കൊല്ലപ്പെടുന്നവരിലേറെയും സാധാരണക്കാരാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel attack#lebanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›