ഹോം › ലോകം

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ

By MJ Desk · 23 Oct 2024, 10:00 AM

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന നേതാവാണ് സഫിയുദ്ദീൻ. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഒക്ടോബർ നാലിന് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമിക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനന്റെ തെക്ക് ഭാഗത്തുള്ള ദഹിയയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഇരുവരും മരിച്ചത്. സെപ്റ്റംബറിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗൺസിൽ തലവനായിരുന്നു സഫിയുദ്ദീൻ. അതേസമയം ഇസ്രായേലിന്റെ അവാകശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Hashim Safiuddin#israel

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›