ഹോം › ലോകം

ഗസ്സ സ്‌കൂളില്‍ ഇസ്‌റാഈല്‍ നരനായാട്ട്

By MJ News Desk · 10 Oct 2024, 08:05 PM

ഗസ്സ: ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായ ഗസ്സയിലെ സ്‌കൂളില്‍ അതിക്രൂരമായ ആക്രമണം. 28 പേര്‍ കൊല്ലപ്പെട്ടുവെന്നും കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം രൂക്ഷമായതോടെ സാധാരണക്കാര്‍ അഭയം തേടിയ സ്‌കൂളിലാണ് മുന്നറിയിപ്പില്ലാതെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരത. ആക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണ സംഖ്യ വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ലബനാനിലെ തെക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് യു എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഫലസ്തീനിലെ ഖാന്‍ യൂനുസില്‍ അഭയാര്‍ഥികളായ നാല് പേരെയും ജബലിയ ക്യാമ്പിലെ മൂന്ന് പേരെയും ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് കൊന്നു. ഗസ്സയിലെ മരണ സംഖ്യ 42,065 ആയെന്നും പരുക്കേറ്റവര്‍ 97,886 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ATTACK#bomb threat#Gaza#israel

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›