ഹോം › ലോകം

19 ദിവസം കൊണ്ട് 770 മരണം; ഗാസയില്‍ ഇസ്‌റാഈലിന്റെ ‘കൊലവെറി’

By MJ News Desk · 23 Oct 2024, 10:16 PM

ഗാസ: അധിനിവേശ ആക്രമണമെന്നോ നരനായട്ടെന്നോ വിശേഷിപ്പിച്ചാല്‍ ഈ ക്രൂരതയുടെ ആഴം കുറഞ്ഞു പോകും. ഹിറ്റ്‌ലറിനെ പോലും നാണിപ്പിക്കുന്ന നരഹത്യ തുടരുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഗാസയില്‍ കേവലം 19 ദിവസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കിയത് 770 പേരെയാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലുള്ളത്. രോഗികളും വിശപ്പടക്കി ജീവിക്കുന്ന അഭയാര്‍ഥികളുമാണ് മരിച്ചവരില്‍ മറ്റുള്ളവര്‍. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് സമീപത്ത് ഡ്രോണ്‍ ആക്രമണം നടന്നതോടെ കലി തുള്ളിയാണ് ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടത്. ലബനാന്‍ നടത്തിയെന്ന് കരുതുന്ന ഡ്രോണ്‍ ആക്രമണത്തിന് ബലിയാടായത് ഗാസയിലെ പാവം കുരുന്നുകളാണ്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,792 ആണ്. പരുക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. അതിനിടെ, ഇസ്‌റാഈല്‍ ആക്രമണത്തില്‍ തങ്ങളുടെ തലവന്‍ ഹാശിം സഫിയുദ്ധീന്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›