ഹോം › ലോകം

രക്ത കൊതി തീരാതെ ഇസ്‌റാഈല്‍; ഗാസയില്‍ 40 മരണം

By MJ News Desk · 22 Oct 2024, 09:57 PM

ഗാസ: അധിനിവേശ ആക്രമണം ശക്തമായ ഗാസയില്‍ 40 പേരെ കൊന്നൊടുക്കി ഇസ്‌റാഈല്‍ സൈന്യം. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗാസയിലും ലബാനിലും ക്രൂരമായ ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നത്. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ഗാസയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തുടര്‍ച്ചയായ 18ാം ദിവസമാണ് ആക്രമണം രൂക്ഷമായത്. രണ്ട് ദിവസത്തിനിടെ 115 ഫലസ്തീനികളാണ് ഗാസയില്‍ മാത്രം കൊല്ല്‌പ്പെട്ടത്. 487 പേര്‍ക്ക് പരുക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലക്കെതിരായ ആക്രമണം എന്ന പേരില്‍ ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ ഇന്ന് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gaza#israel attack#labanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›