ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു: കുട്ടികളടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ
 

പലസ്തീന് നേരെ കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ. ഗാസയിൽ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽന നടത്തിയ സൈനിക നടപടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ 31 കുട്ടികളടക്കം 126 പേരാണ് പലസ്തീനിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത്

പതിനായിരത്തിലധികം പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ അയൽ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ലെബനൻ അതിർത്തിയിൽ രണ്ട് പലസ്തീൻ അനുകൂലികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു. സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് തവണ റോക്കറ്റാക്രമണമുണ്ടായി

ജോർദാനിലും തുർക്കിയിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. ഹമാസിനെതിരെ ഇസ്രായേൽ കരയുദ്ധം ശക്തമാക്കുമെന്ന സൂചനയുണ്ട്. അതിന്റെ ഭാഗമായി പീരങ്കിയാക്രമണം ആരംഭിച്ചു. അതിർത്തിയിൽ ഒമ്പതിനായിരത്തോളം സൈനികരെ വിന്യസിച്ചു.