ഹോം › ലോകം

ലബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ബെയ്‌റൂത്തിൽ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

By MJ Desk · 25 Sep 2024, 08:19 AM

ലബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ബെയ്‌റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിലേക്കും ഇസ്രായേലിലേക്കുമുള്ള സർവീസുകൾ വിമാന കമ്പനികൾ റദ്ദാക്കി ഇസ്രായേൽ ആക്രമണത്തിൽ ലബനനിൽ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ പറയുന്നത്. ബെയ്‌റൂത്തിന് തെക്ക് ദഹിയയിൽ ഒരു ആറ് നില കെട്ടിടത്തിന് നേർക്കായിരുന്നു ആക്രമണം. ആറ് പേർ കൊല്ലപ്പെട്ടതിന് പുറമെ 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel attack#lebanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›