ഹോം › ലോകം

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; ഹമാസ് നേതാവടക്കം 68 പേർ കൊല്ലപ്പെട്ടു

By MJ Desk · 02 Nov 2024, 10:51 AM

ഗാസയിലും ലെബനനിലും വെടിനിർത്തലിന് വേണ്ടിയുള്ള ശ്രമങ്ങൾ അമേരിക്ക തുടരുന്നതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 68 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു ഗാസയിലെ മറ്റ് സംഘടനകളുമായി ഏകോപന ചുമതലയുണ്ടായിരുന്ന ഹമാസ് നേതാവായിരുന്നു കസബ്. ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണ് കസബ് എന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഇസ്രായേലിന്റെ നടപടി. എന്നാൽ താത്കാലിക വെടിനിർത്തലിന് ഹമാസും തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gaza#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›