ഹോം › ലോകം

വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ചുനില കെട്ടിടം തകർന്ന് 72 പേർ മരിച്ചു

By MJ Desk · 18 Nov 2024, 08:46 AM

വടക്കൻ ഗാസയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ജനവാസ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിൽ അഞ്ച് നില കെട്ടിടം തകർന്നാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത് നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതിയെ അപലപിച്ച് സൗദി അറേബ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായും വാർത്തകളുണ്ട് സെൻട്രൽ ബെയ്‌റൂത്തിലെ റാസ് അന്നബ ജില്ലയിൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്. അതേസമയം വടക്കൻ ഗാസയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു മേജർ അടക്കം രണ്ട് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gaza#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›