ഗാസയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു; പിന്നാലെ വെടിനിർത്തൽ പുനഃസ്ഥാപിച്ചു
Oct 20, 2025, 10:42 IST
ഗാസയിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയ ശേഷം വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ച് ഇസ്രായേൽ. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം നടത്തിയത്. 45 പലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവിയെ കുറിച്ചും ആശങ്ക ഉയർന്നിരുന്നു. പിന്നീട് ഉന്നതല യോഗം ചേർന്നതിന് ശേഷമാണ് വെടിനിർത്തൽ തുടരുമെന്ന കാര്യം ഇസ്രായേൽ അറിയിച്ചത്. വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപും നേരത്തെ പ്രതികരിച്ചിരുന്നു
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെക്കൻ ഗാസയിലെ റഫായിലും വടക്കൻ ഗാസയിലെ ജബാലിയയിലും ദെയ്‌റൽ ബലാഹിലും ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയത്. ഖാൻ യൂനിസിലെ അബാസൻ നഗരത്തിന് സമീപം ഇസ്രായേൽ ടാങ്കുകൾ വെടിയുതിർക്കുകയും ചെയ്തിരുന്നു.