ഹോം › ലോകം

യു എന്‍ സേനക്ക് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം

By MJ News Desk · 11 Oct 2024, 06:27 PM

ബൈറൂത്ത്: ലബനാനില്‍ അധിനിവേശ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സൈന്യം വീണ്ടും യു എന്നിന്റെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന ഉപയോഗിച്ചിരുന്ന വാച്ച് ടവറിന് നേരെയാണ് ആക്രമണം നടന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുന്നത്. വാച്ച്ടവറുകളിലും റാസ് നഖുറയിലെ പ്രധാന താവളത്തിലും, ശ്രീലങ്കന്‍ ബറ്റാലിയന്റെ താവളത്തിനും നേരെയാണ് ആക്രമണം. ഇസ്‌റാഈല്‍ നടപടിയെ അപലപിക്കുന്നതായി ലബനാന്‍ കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാത്തി വ്യക്തമാക്കി. ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›