ഹോം › ലോകം

ഒന്നും അവശേഷിപ്പിക്കില്ല; ആംബുലന്‍സുകളും തകര്‍ക്കും: കൊലവിളിയുമായി ഇസ്രാഈല്‍

By MJ News Desk · 12 Oct 2024, 05:26 PM

ഗാസ: തെക്കന്‍ ഗസ്സയില്‍ ഇനിയൊന്നും അവശേഷിപ്പിക്കില്ലെന്നും ആബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നും ഇസ്‌റാഈലിന്റെ മനുഷ്യത്വവിരുദ്ധ മുന്നറിയിപ്പ്. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പ്. ഇസ്‌റാഈല്‍ ആക്രണം ശക്തമായ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 22 പേര്‍ കൊല്ലപ്പെട്ടു . അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും രോഗികളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളോട് വടക്കന്‍ ഗസ്സയിലേക്ക് പോകണമെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ നിര്‍ദേശം. എന്നാല്‍, വടക്കന്‍ ഗസ്സയിലും ആക്രമണം തുടരുകയാണ് സൈന്യം. ഈ അവസരത്തില്‍ എവിടേക്ക് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍. ഹമാസിനെ വീണ്ടും സംഘടിക്കുന്നതില്‍ നിന്ന് തടയുക എന്ന ന്യായീകരണം പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം ഒരാഴ്ച മുമ്പ് സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജബാലിയ മേഖലയില്‍ മാരകമായ ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പലസ്തീനിയന്‍ സിവിലിയന്മാര്‍ കുടുങ്ങിയതായി അന്താരാഷ്ട്ര ചാരിറ്റി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bombing#Gaza#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›