ഹോം › ലോകം

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു

By MJ News Desk · 15 Oct 2024, 06:12 PM

ഗസ്സ: അധിനിവേശ ആക്രമണം നടത്തുന്ന ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ഇന്നലെ കൊന്നൊടുക്കിയത് അമ്പതോളം പേരെ. നൂറിലധികമാളുകള്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഒരു കുടുംബത്തിലെ പത്ത് പേരെയും കൊന്നൊടുക്കിയ ഇസ്‌റാഈല്‍ ക്രൂരത മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. വടക്കന്‍ ഗസ്സയിലെ അധിനിവേശത്തിന്റെ 11-ാം ദിവസം, ഉപ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍-ഫലൂജ പരിസരത്ത് ഇസ്രായേല്‍ സൈന്യം വലിയ ആക്രമണം നടത്തി . അതിനിടെ, യുഎന്‍ സമാധാന സേനാംഗങ്ങള്‍ തെക്കന്‍ ലെബനനിലെ തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമെന്ന് മിഷന്‍ മേധാവി പറഞ്ഞു. വടക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമമായ ഐറ്റൂവില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു .  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gaza#israel atatck

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›