{"vars":{"id": "89527:4990"}}

ജെൻ സി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങി മലയാളികൾ; കുടുങ്ങിയത് നാൽപത് പേരുടെ സംഘം
 

 

ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിൽ മലയാളികൾ കുടുങ്ങി. കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപമാണ് നാൽപ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം കുടുങ്ങിയത്. കൊടുവള്ളി മുക്കം മേഖലയിൽ നിന്നുള്ള ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് കുടുങ്ങിയത്. 

വിമാനത്താവളത്തിലെത്തിയെന്നും എപ്പോൾ വിമാനം പുറപ്പെടുമെന്ന് അറിയില്ലെന്നും ഇവർ അറിയിച്ചു. നിലവിൽ സ്ഥിതി സമാധാനപരമാണെന്നാണ് സംഘം അറിയിക്കുന്നത്. കോഴിക്കോട് ഒരു ട്രാവൽസ് വ ഴിയാണ് ഇവർ കാഠ്മണ്ഡുവിലേക്ക് പോയത്. സംഘത്തിൽ അധികവും പ്രായമായവരാണ്. 

ഇവർക്ക് ടൂർ ഓപ്പറേറ്റർമാർ മുഖാന്തിരം നൽകിയിരുന്ന മുറിയിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമായതിനാൽ തെരുവിൽ കുടുങ്ങുകയായിരുന്നു. നിലവിൽ താത്കാലിക താമസ സൗകര്യം ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം.