കാശ്മീർ വിഷയം രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടു

കാശ്മീർ വിഷയം യു എൻ രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തത് ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള
 

കാശ്മീർ വിഷയം യു എൻ രക്ഷാസമിതിയിൽ ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി. വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തത്

ഭീകരരെ സംരക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് രക്ഷാസമിതിയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. കാശ്മീരിൽ 370 അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ യു എൻ രക്ഷാസമിതിയിൽ വിഷയം ഉന്നയിക്കാനുള്ള പാക്കിസ്ഥാന്റെ മൂന്നാമത്തെ ശ്രമമാണ് പരാജയപ്പെട്ടത്.

ചൈനീസ് പിന്തുണയോടെ വിഷയം ഉന്നയിക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. യു എന്നിന് പാക് വിദേശകാര്യ മന്ത്രി നൽകിയ കത്തിൻമേലാണ് ചർച്ച നടന്നതെന്ന് ചൈനീസ് അംബാസിഡർ പ്രതികരിച്ചു. എന്നാൽ കാശ്മീർ വിഷയം ചർച്ച ചെയ്യേണ്ട വേദിയല്ല യു എൻ എന്ന നിലപാടാണ് അംഗരാജ്യങ്ങൾ സ്വീകരിച്ചത്. അന്താരാഷ്ട്ര തലത്തിൽ വിഷയം ചർച്ചയാക്കി മാറ്റാനുള്ള പാക് നീക്കത്തിനാണ് തിരിച്ചടിയായത്.