ഹോം › ലോകം

അമേരിക്കയുടെ സുവർണകാലം എത്തിയെന്ന് ട്രംപ്; വിജയം സ്വയം പ്രഖ്യാപിച്ച് പ്രസംഗം

By MJ Desk · 06 Nov 2024, 03:33 PM

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെന്നും ട്രംപ് അവകാശപ്പെട്ടു രാജ്യത്തിനുണ്ടായ മുറിവ് ഉണക്കും. അമേരിക്കയുടെ 47ാമത് പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടെന്നും ട്രംപ് ഫ്‌ളോറിഡയിൽ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ട്രംപിന്റെ വാക്കുകൾ അനുയായികൾ സ്വാഗതം ചെയ്തത്. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചില്ലെങ്കിലും സ്വയം വിജയം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം ട്രംപിന്റെ ഭാര്യയും മക്കളും വേദിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബിച്ചും ട്രംപ് നന്ദി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#trump

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›