ഹോം › ലോകം

ഹനിയയെ വധിച്ചത് തങ്ങൾ, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും തങ്ങൾ, ഹൂതികളെയും നശിപ്പിക്കും: സ്ഥീരീകരിച്ച് ഇസ്രായേൽ

By MJ Desk · 24 Dec 2024, 12:23 PM

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ജൂലൈയിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇസ്രായേൽ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഹനിയയെ കൊലപ്പെടുത്തിയത് ഇസ്രായേലാണെന്ന് പരക്കെ അറിയുമായിരുന്നുവെങ്കിലും ഇതുവരെ അവർ സ്ഥിരീകരിച്ചിരുന്നില്ല ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയൽ കാറ്റ്‌സ് ആണ് തങ്ങളാണ് ഹനിയ വധത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. ഹിസ്ബുല്ല നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതും തങ്ങളാണെന്ന് കാറ്റ്‌സ് പറഞ്ഞു യെമനിലെ ഹൂതി വിമതർക്ക് കനത്ത തിരിച്ചടി നൽകുമെന്നും മന്ത്രി അറിയിച്ചു.ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തുന്ന ഹൂതികളോട് ഒരു കാര്യം പറയാനുണ്ട്. ഞങ്ങൾ ഹമാസിനെയും ഹിസ്ബുല്ലയെയും പരാജയപ്പെടുത്തി. തിന്മക്ക് മേൽ കടുത്ത പ്രഹരമേൽപ്പിച്ചു. ഇതുവരെ ഹൂതികളെയും നശിപ്പിക്കുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#israel

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›