വാർത്തകൾ വ്യാജം; കിങ് ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് അയൽ രാജ്യമായ ദക്ഷിണ കൊറിയ. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള വാർത്തകൾ അവാസ്തവമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ
 

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് അയൽ രാജ്യമായ ദക്ഷിണ കൊറിയ. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുള്ള വാർത്തകൾ അവാസ്തവമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൂൺ ചെങ് ഇൻ പറഞ്ഞു.

കിം ജീവനോടെയുണ്ട്. ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും മൂൺ ചെങ് ഇൻ അമേരിക്കൻ ചാനലായ സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏപ്രിൽ 15ന് മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് ചടങ്ങിൽ നിന്ന് കിം വിട്ടു നിൽക്കുന്നത്. ഇതിന് പിന്നാലെയാണ് കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്.

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും സി എൻ എൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ സ്ഥിരീകരിക്കാനാകില്ലെന്നായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് തൊട്ടുപിന്നാലെ വ്യക്തമാക്കിയത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമവാർത്തകൾക്കെതിരെ രംഗത്തുവന്നിരുന്നു.