ഹോം › ലോകം

അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തി ചാള്‍സ് രാജാവ്

By News Desk · 05 Dec 2024, 01:53 PM

ലണ്ടന്‍: ബ്രിട്ടീഷ് രാജാവായ ചാള്‍സ് അറബിയില്‍ സംസാരിച്ച് ഖത്തര്‍ അമീറിനെ അത്ഭുതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ബഹൂമാനാര്‍ഥം ഒരുക്കിയ വിരുന്നിലായിരുന്നു ചാര്‍ശ് രാജാവ് അറബിയില്‍ സംസാരിച്ചത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനില്‍ എത്തിയതായിരുന്നു ഖത്തര്‍ അമീര്‍. രാഷ്ട്രീയ പ്രമുഖരും ലോകോത്തര ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്ത വിരുന്നിലാണ് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് രാജാവ് അസ്സലാമുഅലൈക്കും എന്ന ആമുഖത്തോടെ അറബിയില്‍ തന്റെ പ്രസംഗം ആരംഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#London

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›