ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം. റിഡിംഗിലെ ഫോർബറി ഗാർഡനിലാണ് ലിബിയൻ പൗരനായ 25കാരൻ ആക്രമണം നടത്തിയത്. കത്തി കൊണ്ട് ഇയാൾ നിരവധി പേരെ കുത്തുകയായിരുന്നു. മൂന്ന് പേർ ആക്രമണത്തിൽ
 

ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം. റിഡിംഗിലെ ഫോർബറി ഗാർഡനിലാണ് ലിബിയൻ പൗരനായ 25കാരൻ ആക്രമണം നടത്തിയത്. കത്തി കൊണ്ട് ഇയാൾ നിരവധി പേരെ കുത്തുകയായിരുന്നു. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അക്രമിയെ പോലീസ് പിടികൂടി. ഭീകരാക്രമണ സാധ്യത പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പാർക്കിൽ ആളുകൾ കൂടിനിൽക്കുന്നതിനിടയിലേക്ക് ഇയാൾ ഓടിയെത്തിയതും കത്തി ഉപയോഗിച്ച് ആളുകളെ തുരുതുരാ കുത്തിയതും.

പോലീസ് എത്തിയാണ് അക്രമിയെ കീഴടക്കിയത്. ഭീകരാക്രമണമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബ്ലാക്ക് ലൈവ് മാറ്റർ സമരവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു