ഇസ്രായേലിനെ ഞെട്ടിച്ച് കത്തിയാക്രമണം; ആറ് പേർക്ക് കുത്തേറ്റു, അക്രമി പിടിയിൽ
Oct 9, 2024, 17:29 IST
ഇസ്രായേലിൽ കത്തിയാക്രമണം. യുവാവിന്റെ കുത്തേറ്റ് ആറ് പേർക്ക് പരുക്കേറ്റു. ഹദേര സിറ്റിയിലാണ് സംഭവം. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തീവ്രവാദ ആക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ പോീലസ് അറിയിച്ചു. 36കാരനായ ഇസ്രായേലി-അറബ് വംശജൻ ഉമ്മുൽ ഫഹം ആണ് ആക്രമണം നടത്തിയത്. മോട്ടോർ സൈക്കിളിൽ എത്തിയ അക്രമി വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. തോക്കേന്തിയ നാട്ടുകാർ ഇയാളെ വളയുകയായിരുന്നു. പിന്നീട് പോലീസ് എത്തി അക്രമിയെ കീഴടക്കി കാലിന് വെടിയേറ്റ ഉമ്മുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.