ഇന്ത്യയിൽ നിന്നും വരുന്നവരാണ് നേപ്പാളിൽ കൊവിഡ് പടർത്തുന്നത്; വിദ്വേഷ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നും അനധികൃതമായി വരുന്നയാളുകളാണ് നേപ്പാളിൽ കൊവിഡ് പടർത്തുന്നതിന് ഉത്തരവാദികളെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. രാജ്യത്തെ ചില പ്രാദേശിക നേതാക്കൾ ടെസ്റ്റിംഗ് പോലും
 

ഇന്ത്യയിൽ നിന്നും അനധികൃതമായി വരുന്നയാളുകളാണ് നേപ്പാളിൽ കൊവിഡ് പടർത്തുന്നതിന് ഉത്തരവാദികളെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. രാജ്യത്തെ ചില പ്രാദേശിക നേതാക്കൾ ടെസ്റ്റിംഗ് പോലും നടത്താതെ ആളുകളെ നേപ്പാളിലേക്ക് എത്തിക്കാൻ സഹായിക്കുന്നുണ്ടെന്നും ഒലി കുറ്റപ്പെടുത്തി.

ഇന്ത്യയിൽ നിന്നും വരുന്ന കൊറോണ വൈറസ് ഇറ്റലിയിലെയും ചൈനയിലേക്കാളും ഭീകരമാണ്. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് അനധികൃതമായി ആളുകൾ വരുന്നതു കൊണ്ട് രാജ്യത്തെ കൊവിഡ് കേസുകൾ കൂടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേപ്പാളിൽ ഇതുവരെ 472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേർ എത്തുന്നതു കൊണ്ട് കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറിയെന്നും നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു