ഹോം › ലോകം

ഇസ്‌റാഈലിലേക്ക് വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം

By MJ News Desk · 08 Oct 2024, 08:19 PM

തെല്‍അവീവ് : ഇസ്‌റാഈലിന്റെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം. ഡസണ്‍കണക്കിന് മിസൈലുകള്‍ നഗരത്തിലേക്ക് അയച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപോര്‍ട്ട്. അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. രോഗികളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രൂരമായ കരയാക്രമണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Gaza#israel atatck#labanon

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›