ഹോം › ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ മിന്നലേറ്റു; ഗ്രൌണ്ടിൽ കത്തിക്കരിഞ്ഞ് യുവാവിന് ദാരുണാന്ത്യം

By MJ News Desk · 04 Nov 2024, 08:24 PM

ലിമ: ഫുട്‌ബോള്‍ മത്സരത്തിനിടെ മിന്നലേറ്റ് ഗ്രൗണ്ടില്‍ കത്തിക്കരിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പെറുവിലാണ് സംഭവം. 39കാരനായ ഫ്ടുബോള്‍ പ്ലെയര്‍ ജോസ് ഹ്യൂഗോ ഡി മെസയാണ് മരിച്ചത്. മറ്റ് അഞ്ച് താരങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 16ഉം 19ഉം വയസ്സുള്ള രണ്ട് കൗമാരക്കാര്‍ ഉള്‍്‌പ്പെടുന്നുണ്ട്. പ്രാദേശിക ടീമുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും മത്സരിക്കുന്ന ചില്കയില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റിനിടെയാണ് സംഭവം. ജോസ് ഹ്യൂഗോ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മത്സരത്തിനിടെ കനത്ത മഴ പെയ്തതോടെ കളി നിര്‍ത്തിവെച്ച റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#death#football#peru

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›