ബ്രിട്ടനിൽ ഒന്നര മാസത്തേക്ക് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് അടച്ചിടൽ പ്രഖ്യാപിച്ചത്. ബുധനാഴ്ച
 

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് അടച്ചിടൽ പ്രഖ്യാപിച്ചത്.

ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസിനുള്ള സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവർത്തിക്കും.