കാർഷിക ബില്ലുകൾക്കെതിരെ ലണ്ടനിൽ ആയിരങ്ങളുടെ പ്രതിഷേധം; ഇന്ത്യാവിരുദ്ധരെന്ന് ഹൈക്കമ്മീഷൻ

കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ലണ്ടനിലും ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു ഓൾഡിച്ചിലെ
 

കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ലണ്ടനിലും ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഓൾഡിച്ചിലെ ഇന്ത്യൻ എംബസിക്ക് സമീപമാണ് കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ ഒത്തുകൂടിയത്. ഞങ്ങൾ കർഷകർക്കൊപ്പം എന്ന ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ബ്രിട്ടനിലെ സിഖുകാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു

കൊവിഡ് കാലമായതിനാൽ പ്രതിഷേധ പരിപാടിക്ക് പോലീസ് അനുമതി നൽകിയിരുന്നില്ല. പിൻമാറണമെന്ന അഭ്യർഥനയും മറികടന്നാണ് കർഷകർക്കായി ജനങ്ങൾ തെരുവിലിറങ്ങിയത്.അതേസമയം ഇത്രയുമാളുകൾ എങ്ങനെ ഒത്തുകൂടി എന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യാവിരുദ്ധ വിഘടന വാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് ഹൈക്കമ്മീഷൻ വക്താവ് ആരോപിച്ചു.