കോവിഡ് കാലത്തും കാനഡയില്‍ തൊഴിലവസരങ്ങള്‍

ഒട്ടാവോ: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം നിരവധി പേര്ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ചില മേഖലകള് ഇപ്പോഴും റിക്രൂട്ട്മെന്റ് നടത്തുന്നത് കുടിയേറ്റക്കാരടക്കമുള്ളവര്ക്ക് ആശ്വാസമാകും. ഡെലിവറി, ബാങ്ക്,
 

ഒട്ടാവോ: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ചില മേഖലകള്‍ ഇപ്പോഴും റിക്രൂട്ട്‌മെന്റ് നടത്തുന്നത് കുടിയേറ്റക്കാരടക്കമുള്ളവര്‍ക്ക് ആശ്വാസമാകും. ഡെലിവറി, ബാങ്ക്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്.

ബാങ്കിങ് മേഖലയില്‍ ബിരുദക്കാര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. ഇപ്പോള്‍ അഭിമുഖങ്ങളും നടക്കുന്നുണ്ട്. അക്കൗണ്ടിങ് സോഫ്റ്റ വേര്‍ കമ്പനിയായ ഫ്രെഷ്ബുക്‌സ് ഈയടുത്ത് 30 പേരെ റിക്രൂട്ട് ചെയ്യുന്നതായി അറിയിച്ചിരുന്നു. ടൊറൊന്റോ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് നിയമം. സെയില്‍സ്, പ്രൊഡക്ട് ഡെവലപ്‌മെന്റ്, ജനറല്‍ അഡ്മിന്‍ തസ്തികകളിലാണ് നിയമനം.

ഓണ്‍ലൈന്‍ അഭിമുഖമാണ് നടത്തുക. ആദ്യം ഫോണ്‍ കോള്‍ സ്‌ക്രീനിങും അതിന് ശേഷം മൂന്ന് വീഡിയോ ഇന്റര്‍വ്യൂകളുമുണ്ടാകും. എ പ്ലസ് റെസ്യൂമയും എ പ്ലസ് ലിങ്കിഡ് ഇന്‍ പ്രൊഫൈലും ആണ് പല കമ്പനികളും താത്പര്യപ്പെടുന്നത്. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂകളില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കുറച്ച് ഉയരത്തില്‍ വെക്കുന്നത് നന്നായിരിക്കും. മുഖത്തിന് അടുപ്പിച്ച് വെച്ചാല്‍ മൂക്കും വായയുമെല്ലാം വലുപ്പത്തില്‍ കാണാന്‍ ഇടയാക്കുകയും വലിയ സ്‌ക്രീന്‍ കാണുന്ന കമ്പനി മേധാവികള്‍ക്ക് അലോസരമുണ്ടാക്കുകയും ചെയ്യും.