കൊവിഡ് ബാധിച്ച് യുഎസിൽ ഒരു മലയാളി കൂടി മരിച്ചു; ചൈനയെ കുറ്റപ്പെടുത്തി വീണ്ടും ട്രംപ്

കൊവിഡ് വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റിയനാണ്(65) മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ
 

കൊവിഡ് വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റിയനാണ്(65) മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ ലൈസ ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥയാണ്. അതേസമയം അമേരിക്കയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ലോകത്തേറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതും മരിച്ചതും അമേരിക്കയിലാണ്

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 20 ശതമാനം പേരും അമേരിക്കയിലാണ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങൾ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ചൈനയെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ ആരോപണം.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും ട്രംപ് ചോദിച്ചു