മാഞ്ചസ്റ്ററിലെ ജൂത സിനഗോഗിന് നേർക്ക് നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം
Oct 3, 2025, 08:22 IST
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേർക്ക് നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. സിനഗോഗിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ച് കയറ്റിയത് ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ പോലീസ് വെടിവെച്ചു കൊന്ന അക്രമിയുടെ ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.
ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം സിനഗോഗിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകൾ തടയുകയായിരുന്നു. ഇതിനിടെ മറ്റൊരാൾക്ക് കുത്തേറ്റു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അപലപിച്ചു. യുകെയിലെ സിനഗോഗുകൾക്ക് കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്താൻ സ്റ്റാർമർ നിർദേശിച്ചു.