സിറിയയില്‍ തുര്‍ക്കി സൈന്യം ആക്രമണം ആരംഭിച്ചു; അമേരിക്കയുടെ മുന്നറിയിപ്പ്

ദമസ്കസ്: സിറിയയുടെ വടക്കുകിഴക്കന് മേഖലയില് തുര്ക്കി സൈന്യം കരയാക്രമണം തുടങ്ങി. കുര്ദിഷ് നിയന്ത്രണത്തിലുള്ള ഈ അതിര്ത്തി മേഖലയില് തുര്ക്കിഷ് പോര് വിമാനങ്ങള് ബോംബുവര്ഷം നടത്തിയതിന് പിന്നാലെയാണ് അതിര്ത്തി
 

ദമസ്‌കസ്: സിറിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ തുര്‍ക്കി സൈന്യം കരയാക്രമണം തുടങ്ങി. കുര്‍ദിഷ് നിയന്ത്രണത്തിലുള്ള ഈ അതിര്‍ത്തി മേഖലയില്‍ തുര്‍ക്കിഷ് പോര്‍ വിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി കടന്നുള്ള ഈ ആക്രമണം.

യൂഫ്രട്ടീസ് നദിയുടെ കിഴക്കുള്ള സിറിയന്‍ അതിര്‍ത്തി സൈന്യം കടന്നിട്ടുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തീവ്രവാദികളുടെ 181 കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. തുര്‍ക്കിയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഭീകര ഇടനാഴി സൃഷ്ടിക്കപ്പെടുന്നത് തടയാനാണ് ആക്രമണമെന്ന് പ്രസിഡന്റ് റജപ് ത്വയ്യിബ് എര്‍ദോഗാന്‍ പറഞ്ഞിരുന്നു. അതിര്‍ത്തി മേഖലയില്‍ നിന്നും കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സി (എസ് ഡി എഫ്)നെ ഒഴിവാക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം.

സിറിയയില്‍ ഐ എസിനെതിരായ സൈനിക നീക്കത്തില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു എസ് ഡി എഫ്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി കെ കെ)യുമായി ബന്ധമുള്ളതിനാല്‍ എസ് ഡി എഫിനെ തീവ്രവാദ സംഘടനയായാണ് തുര്‍ക്കി കണക്കാക്കുന്നത്.
അതിനിടെ, ആക്രമണങ്ങളില്‍ പരിധി ലംഘിച്ചാല്‍ തുര്‍ക്കിയുടെ സമ്പദ്ഘടന തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയുടെ സൈനിക നടപടി മോശം ആശയമാണെന്നാണ് ട്രമ്പിന്റെ നിലപാട്. എസ് ഡി എഫിന്റെ കൂടെയുണ്ടായിരുന്ന സൈനികരെ അമേരിക്ക പിന്‍വലിച്ചതോടെയാണ് തുര്‍ക്കി ആക്രമണം ആരംഭിച്ചത്.