കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ സംഭവം; മരണസംഖ്യ 70 ആയി ഉയര്‍ന്നു
Updated: Mar 24, 2026, 08:34 IST
കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 70 യാത്രക്കാര്‍ മരിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം
സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എക്വഡോറിന് അടുത്തുള്ള പുര്‍ടോ ലെഗുയ്സാമോയിലാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീണത്. 'സൈനിക യൂണിറ്റുകള്‍ അപടക സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.