മന്ത്രി കെ കെ ശൈലജ അയർലണ്ട് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: അയർലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചർച്ച നടത്തി. ആയുഷ്, ആയുർവേദ മേഖലകളുടെ ശാക്തീകരണവും
 

തിരുവനന്തപുരം: അയർലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചർച്ച നടത്തി. ആയുഷ്, ആയുർവേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുൾപ്പെടെയുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച.

അയർലണ്ടിൽ സേവനം അനുഷ്ഠിക്കുന്ന നഴ്സ്മാരുടെ സേവനം സംബന്ധിച്ച വിഷയങ്ങൾ, സേവനമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഉപരിസാധ്യതകൾ, ജീവിതശൈലി രോഗങ്ങൾ, അർബുദ മാനസിക രോഗചികിത്സാ മേഖലകൾ തുടങ്ങി ഇതരമേഖലകളിൽ അയർലണ്ട് കേരള ബന്ധം ഊട്ടിയുറപ്പിക്കുന്നതു സംബന്ധിച്ചാണ് ചർച്ചകൾ നടത്തിയത്.

അയർലണ്ടിലെ മാറ്റർ മിസെറികോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയും മന്ത്രിയും സംഘവും സന്ദർശിച്ച് അവിടത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.